Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വീഥിയില്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുന്നത് നിരോധിക്കാനും ധാരണയായിട്ടുണ്ട്.

പ്രധാന നിരത്തില്‍ പ്രകടനങ്ങളും സമരങ്ങളും നിയന്ത്രിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എംജി.റോഡിലും സെക്രട്ടേറിയറ്റിന് മുന്നിലും പ്രകടനങ്ങള്‍ നിരോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഉറപ്പ് രാഷ്ട്രീയ കക്ഷികളില്‍ നിന്നും ലഭിച്ചതായി യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. റോഡുകളുടെ ഒരു വശത്തൂടെ മാത്രം പ്രകടനം നടത്തുക, കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രധാന കവലകളില്‍ റോഡ് മുറിച്ചു കടക്കാന്‍ പൊലീസും സമര വോളന്റിയര്‍മാരും അവസരം ഒരുക്കുക എന്നിവയാണ് അവയില്‍ പ്രധാനം.

പ്രകടനങ്ങള്‍ നടത്തുന്നതിന് മൂന്നു ദിവസം മുമ്പ് അനുവാദം വാങ്ങണമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രകടനത്തിന് ആധാരമെങ്കില്‍ മൂന്നു മണിക്കൂര്‍ മുമ്പ് അനുവാദം വാങ്ങിയാല്‍ മതിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+