എന്‍ആര്‍ഐ നിക്ഷേപം: പലിശനിരക്ക് ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ എന്‍ആഐ നിക്ഷേപം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിവിധ ബാങ്കുകള്‍ എന്‍ആര്‍ഐ നിക്ഷേപത്തിനുള്ള പലിശനിരക്ക് ഉയര്‍ത്തി. ആഗസ്ത് ഒന്നു മുതല്‍ ഇതിനു പ്രാബല്യമുണ്ടായിരിക്കും.
ബാങ്കുകളില്‍ ആകെയുള്ള നിക്ഷേപത്തിന്റെ 35-40 ശതമാനവും വിദേശമലയാളികളുടേതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ഈ നിക്ഷേപത്തില്‍ 30 ശതമാനം കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2003-04ല്‍ എന്‍ആര്‍ഐ നിക്ഷേപം 9000കോടിയായിരുന്നത് 2004-05ല്‍ 6000കോടിയിലേക്കു താണു.
നിക്ഷേപത്തിന്റെ പലിശനിരക്ക് കുറവായതാണ് ഈ കുറവിനു കാരണമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. റിയല്‍ എസ്റേറ്റ്, സ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ രംഗങ്ങളിലാണ് വിദേശമലയാളികള്‍ ഇപ്പോള്‍ കൂടുതലായും നിക്ഷേപം നടത്തുന്നത് എന്നതും ബാങ്കുകളിലെ നിക്ഷേപം കുറയാന്‍ കാരണമായിട്ടുണ്ട്. കൊച്ചിയില്‍ മാത്രം വിദേശമലയാളികള്‍ നിരവധി ഹോട്ടലുകള്‍ ആരംഭിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലോഡ് കൃഷ്ണാ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയത്.
എസ്ബിടി വിവിധ കാലയളവിലേക്കുളള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 4.70ല്‍ നിന്നും 5 വരെ ഉയര്‍ത്തി. അമേരിക്കയില്‍ പലിശനിരക്ക് 3.96 ല്‍ നിന്നും 4.24 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധന 1.98 ശതമാനം മുതലാണ്.
ഫെഡറല്‍ ബാങ്കും പലിശനിരക്ക് 4.70-5 എന്ന നിരക്കിലാക്കിയിട്ടുണ്ട്. ഐസിഐസിഐ പലിശനിരക്കുകള്‍ 4.66 മുതല്‍ 4.96 ശതമാനം വരെയാണ്.












Click it and Unblock the Notifications