Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: പിണറായി

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കൈമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴുള്ള പ്രദേശിക കൗണ്‍സിലുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ പുതിയ ഭരണസമിതികള്‍ ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഭരണമേറ്റെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ മാത്രമേ നടത്താനാവൂയെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തിരിഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചത്. തിരഞ്ഞെടുപ്പ് സമയത്തിനു തന്നെ നടത്താനുള്ള കമ്മീഷന്‍ ശ്രമങ്ങളെ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്ന് കമ്മിഷന്‍ നല്‍കിയ വിശദാംശങ്ങളില്‍ നിന്ന് വ്യക്തമാകും.

മാര്‍ച്ച് 2004ല്‍ മണ്ഡലങ്ങളുടെ എണ്ണം സംബന്ധിച്ച് ഉത്തരവിറക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2005 മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് മനപൂര്‍വം ഒരു വര്‍ഷം വൈകിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

വാര്‍ഡുകളുടെ പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകമ്മീഷനോട് സഹകരിച്ചില്ല. മാത്രമല്ലാ, കമ്മീഷന് ആവശ്യമുള്ള ഫണ്ട് നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+