പഞ്ചായത്ത് തിരഞ്ഞെടുപ്പു വൈകിയാല്‍ കേന്ദ്രസഹായം നഷ്ടപ്പെടും
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകിയാല്‍ പഞ്ചായത്തുകള്‍ക്കുളള കേന്ദ്രസഹായത്തിന്റെ ആദ്യഗഡുവായ 50 കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടും. തിരഞ്ഞെടുക്കപ്പട്ട പ്രതിനിധികളില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് സഹായധനം കൊടുക്കാന്‍ നിയമവ്യവസ്ഥയില്ല.
ഒക്ടോബര്‍ രണ്ടിനെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേറ്റാലേ ഈ സഹായധനം സംസ്ഥാനത്തിനു ലഭ്യമാകൂ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചതു പ്രകാരം സപ്തംബറില്‍ തിരഞ്ഞെടുപ്പു നടത്താന്‍ സാധ്യത കുറവാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ബന്ധിതമായേക്കും.












Click it and Unblock the Notifications