രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ കുറ്റപത്രം
തിരുവനന്തപുരം: പൊഴിയൂരില്‍ രണ്ട് വയസ്സുകാരി ശരണ്യയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. ചോദ്യം ചെയ്യലില്‍ പ്രതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ദക്ഷിണ മേഖല ഡിഐജിഅരുണ്‍ കുമാര്‍ സിന്‍ഹ അറിയിച്ചു.
കഠിനംകുളത്ത് ആറു വയസ്സുകാരി ജിന്‍സിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലുംസൈബാസ്റ്യന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ നൂറിലേറെ ബലാത്സംഗ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സെബാസ്റ്യന്‍ സമ്മതിക്കുകയും ചെയ്തു.
പൊഴിയൂര്‍ കേസ് തെളിയിക്കാന്‍ ഡിഎന്‍എപരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്ന് ഡിഐജി പറഞ്ഞു. പരമ്പര കൊലയാളിയായ സെബാസ്റ്യനെ ശിക്ഷിക്കേണ്ടത് സാമൂഹ്യ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications