ഡിസ്കവറിയുടെ ലാന്റിംഗ് കേന്ദ്രം മാറ്റി
ഹൂസ്റണ്‍: കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ മോശപ്പെട്ട കാലാവസ്ഥ മൂലം അമേരിക്കയുടെ ബഹിരാകാശ പേടകമായ ഡിസ്കവറിയുടെ ലാന്റിംഗ് കാലിഫോര്‍ണിയയിലെ എഡ്വാര്‍ഡ് എയര്‍ഫോഴ്സ് ബേസിലേക്കു മാറ്റി.
ഡിസ്കവറിക്ക് ലാന്റ് ചെയ്യാനുള്ള അടുത്ത അവസരം ഇന്ത്യന്‍ സമയം 5.42നാണ്. സ്ഥിതി അനുകൂലമെങ്കില്‍ 5.42ന് ഡിസ്കവറി ലാന്റ് ചെയ്യും.
ഡിസ്കവറിയില്‍ ഏഴ് ബഹിരാകാശ യാത്രികരാണുള്ളത്. എഡ്വാര്‍ഡ് എയര്‍ ഫോഴ്സ് ബേസില്‍ ലാന്റ് ചെയ്യുന്ന അമ്പതാമത്തെ ബഹിരാകാശ വാഹനമായിരിക്കും ഡിസ്കവറി.












Click it and Unblock the Notifications