ഓഹരി സൂചികയില്‍ 134 പോയിന്റ് വര്‍ധനവ്
മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രത്യക്ഷമായി. 134 പോയിന്റ് തിരിച്ചു കയറിയ ഓഹരി സൂചിക 7729.82നാണ് ആഗസ്ത് 10 ബുധനാഴ്ച ക്ലോസ് ചെയ്തത്.
ഓഹരി സൂചികയിലെ ഇടിവിനെ തുടര്‍ന്ന് 7615.90ലാണ് ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തിരുന്നത്. എന്നാല്‍ ബുധനാഴ്ച ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വുണ്ടായി. 7741.35 വരെ സൂചികയെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, എസ്ബിഐ, സത്യം കമ്പ്യൂട്ടേഴ്സ്, ടാറ്റ സ്റീല്‍, ഐടിസി, ഗ്രാസിം, ഭെല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി ടെലി എന്നിവയുടെ ഓഹരികളില്‍ ബുധനാഴ്ച കുതിച്ചുകയറ്റമുണ്ടായി.












Click it and Unblock the Notifications