നാനാവതി റിപ്പോര്‍ട്ട് ബുധനാഴ്ച ലോക്സഭ ചര്‍ച്ച ചെയ്യും
ദില്ലി: നാനാവതി റിപ്പോര്‍ട്ടിന്മേല്‍ ആഗസ്ത് 10 ബുധനാഴ്ച ലോക്സഭയില്‍ ചര്‍ച്ച നടന്നേക്കും. ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നും തങ്ങള്‍ ചര്‍ച്ചക്കു തയ്യാറാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രണബ് മുക്കര്‍ജിയും പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദും അറിയിച്ചു.
അതിനിടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന് പരാമര്‍ശിക്കപ്പെടുന്ന ജഗ്ദീഷ് ടൈറ്റ്ലര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ നഷ്ടപ്പെട്ടു തുടങ്ങി. സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ടൈറ്റ്ലറെ കണ്ണുമടച്ച് പിന്‍വാങ്ങാനാവില്ലെന്ന നിലയിലാണ് കോണ്‍ഗ്രസ്.
നാനാവതി റിപ്പോര്‍ട്ടിന്മേലുള്ള ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു.












Click it and Unblock the Notifications