നാനാവതി: ചര്‍ച്ചയില്‍ എന്‍ഡിഎ പങ്കെടുക്കും
ദില്ലി: നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്‍ഡിഎ നേതാക്കള്‍ അറിയിച്ചു.
അതേ സമയം ലോക്സഭയിലേതു പോലെ രാജ്യസഭയിലും ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭാനടപടികള്‍ തടസപ്പെടുത്തുമെന്ന് എന്‍ഡിഎ വ്യക്തമാക്കി.
അടിയന്തിരപ്രമേയം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച നടക്കുമെന്നും കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍ഡിഎ എംപിമാര്‍ ശബ്ദമുയര്‍ത്തുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനിയുടെ അധ്യക്ഷതയില്‍ നടന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.












Click it and Unblock the Notifications