നാനാവതി: ടൈറ്റ്ലര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് കേന്ദ്രം
ദില്ലി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ക്കു പങ്കുണ്ടോയെന്നതിനെ കുറിച്ച് അന്വേഷണം നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ആഗസ്ത് 10 ബുധനാഴ്ച ഇടതുനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയത്. കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനും അന്നത്തെ പൊലീസ് കമ്മീഷണറായിരുന്ന എസ്.സി.ടണ്ഠനും എതിരെ അന്വേേഷണം നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുന:പരിശോധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications