നാനാവതി റിപ്പോര്‍ട്ട്: രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു
ദില്ലി: ചോദ്യോത്തര വേള ഒഴിവാക്കി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച നടത്തണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തി വച്ചു.
ഉടന്‍ ചര്‍ച്ചയാരംഭിച്ചാല്‍ പ്രധാനമന്ത്രിക്ക് ഉടനെ പങ്കെടുക്കാന്‍ സാധിക്കുമോയെന്നറിയില്ലെന്നും അതുകൊണ്ട് ് സഭ നിര്‍ത്തിവക്കുകയാണെന്നും രാജ്യസഭാ ചെയര്‍മാന്‍ ഭൈരോണ്‍സിംഗ് ഷെഖാവത്ത് അറിയിച്ചു.
നേരത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ സഭയില്‍ ഉളളതുകൊണ്ട് ചര്‍ച്ചയാരംഭിക്കാമെന്നും പ്രധാനമന്ത്രി പിന്നീട് എത്തിയാര്‍ മതിയെന്നും ബിജെപി നേതാവ് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ അങ്ങനെയൊന്നും ചര്‍ച്ചയാരംഭിക്കാന്‍ പറ്റില്ലെന്നായിരുന്നു ചില കോണ്‍ഗ്രസ് അംഗങ്ങളുടെ അഭിപ്രായം.












Click it and Unblock the Notifications