നാനാവതി റിപ്പോര്‍ട്ട് ലോക്സഭ ചര്‍ച്ചയ്ക്കെടുത്തു
ദില്ലി: ലോക്സഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങി.
ശിരോമണി അകാലിദള്‍ നേതാവ് സുഖ്ദേവി സിംഗ് ദിന്‍സെയാണ് ചര്‍ച്ച തുടങ്ങിവച്ചത്. 1984ലെ സിക്ക് വിരുദ്ധ കലാപത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാലായിരത്തോളം സിക്കുകാര്‍ കൊല ചെയ്യപ്പെട്ടുവെന്നും ഇതിനുത്തരവാദിയായ ഒരാളെ പോലും ഇതുവരെ ശിക്ഷിച്ചിട്ടില്ലെന്നും ദിന്‍സെ പറഞ്ഞു.
നേരത്തെ ചോദ്യോത്തരവേള റദ്ദാക്കുകയും അടിയന്തിരപ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടത്തുകയാണെന്നുെം സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications