ടൈറ്റ്ലര്‍ക്കെതിരെ എന്‍ഡിഎയും ഇടതുപക്ഷവും
ദില്ലി: നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതനായ കേന്ദ്രമന്ത്രി ജഗ്ദീഷ് ടൈറ്റ്ലറെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎയും ഇടതുകക്ഷികളും ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
ടൈറ്റ്ലറെയും റിപ്പോര്‍ട്ടില്‍ കുറ്റാരോപണം നേരിടുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടിയെടുക്കണമെന്നും ഇടതുപാര്‍ട്ടിയംഗങ്ങള്‍ ആവശ്യപ്പെട്ടു.
1984ലെ സിക്ക് വിരുദ്ധ കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ബിജെപിയും അകാലിദളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
1984ലെ കൂട്ടക്കൊല ആസൂത്രണം ചെയ്തത് ആരാണെന്നും നിഷ്ക്രിയരായിരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതാരാണെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേ സമയം ടൈറ്റലര്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications