ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് 7 പേരെ കാണാതായി
കോഴിക്കോട്: പുതിയാപ്പയില്‍ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് ഏഴു മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തു നിന്ന് ആഗസ്ത് 10 ബുധനാഴ്ച വെളുപ്പിന് പുറപ്പെട്ട കുഞ്ഞീന്റകത്ത് ഗിരീശന്റെ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
പുതിയാപ്പ കാക്കീരന്റകത്ത് മണി, നാരായണന്‍, ഷൈജു, സതീശന്‍, ഫിഷര്‍മെന്‍ കോളനിയില്‍ രാജു, തമിഴ്നാട് കരിയപട്ടണം സ്വദേശ ശെല്‍വന്‍ എന്നിവരെയാണ് കാണാതായത്. കാണാതായ മറ്റൊരാള്‍ ആരാണെന്ന് അറിവായിട്ടില്ല.
ബേപ്പൂരില്‍ നിന്ന് ഫിഷറീസിന്റെ രക്ഷാബോട്ടും പുതിയാപ്പയില്‍ നിന്ന് നാട്ടുകാരുടെ ബോട്ടും അപകടത്തില്‍ പെട്ടവരെ തിരയാന്‍ പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications