അപകടത്തില്‍ പെട്ട മത്സ്യതൊഴിലാളികളെ രക്ഷിച്ചു
കോഴിക്കോട്: കപ്പലുമായി കൂട്ടിയിടിച്ച ബോട്ടില്‍ നിന്നും കടലിലേക്ക് വീണ ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി വന്ന മറ്റു ബോട്ടുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്.
കാച്ചിരകത്ത് മണി (42), ചെട്ടിപ്പറമ്പത്ത് നാരായണന്‍ (40), ഫിഷര്‍മെന്‍ കോളനിയിലെ റോഷന്‍ (30), രാജു (25), മേട്ടപ്പറമ്പത്ത് ശ്രീജിത്ത് (25), താഴത്തുപീടികയില്‍ ജയന്‍ (40), തമിഴ്നാട് സ്വദേശി ലൂര്‍ദാസ് (50) എന്നിവരാണ് അപകടത്തില്‍ പെട്ടത്. കപ്പലുമായി കൂട്ടിയിടിച്ച ബോട്ട് ഭാഗികമായി തകര്‍ന്നു.












Click it and Unblock the Notifications