Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം ജനജീവിതത്തെ ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് 10 ബുധനാഴ്ചയാരംഭിച്ച സ്വകാര്യ ബസ് സമരം ജനജീവിതത്തെ ബാധിച്ചു. കൂടുതലും സ്വകാര്യ ബസ് സര്‍വീസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പണിമുടക്ക് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

വടക്കന്‍ കേരളത്തില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. പ്രധാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. കൊല്ലത്ത് പണിമുടക്ക് ഭാഗികപ്രതികരണമേ ഉണ്ടാക്കിയിട്ടുള്ളൂ. പലസ്ഥലങ്ങളിലും ജീപ്പുകളും മിനിബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ട്രക്കുകളും യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നുണ്ട്.

കോട്ടയം ജില്ലയിലെ ബസുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. റൂട്ട് ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട്കോട്ടയം ജില്ലയിലെ ബസ് ഉടമകളും കെഎസ്ആര്‍ടിസിയുമായി സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനം. തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് പതിവ് പോലെ സ്വകാര്യ ബസ്സുകള്‍ സിറ്റി സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+