കേരളത്തില്‍ ബസ് സമരം തുടങ്ങി
കൊച്ചി: കേരളത്തില്‍ ആഗസ്ത് 10 ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടങ്ങി. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
അതേ സമയം തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പണിമുടക്ക് നടത്തുന്നില്ലെന്ന് ബസ്സുടമകള്‍ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസ്സുടമകളുടെ ആവശ്യങ്ങള്‍ പഠിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ചുമതലപ്പെടുത്തുമെന്ന് ചൊവ്വാഴ്ചത്തെ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. രണ്ടു മാസത്തെ സാവകാശം സര്‍ക്കാര്‍ ചോദിച്ചതിനാല്‍ പണിമുടക്ക് നടത്തുന്നില്ലെന്ന് തിരുവനന്തപുരം ജില്ലയിലെ ബസ് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. കോട്ടയത്ത് വന്‍കിട ബസ് ഓപ്പറേറ്റര്‍മാര്‍ ബസ് ഓടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications