കോള, പെപ്സി എന്നിവ നിരോധിക്കണമെന്ന ഹര്‍ജി മാറ്റി
കൊച്ചി: മാരകമായ കീടനാശിനികള്‍ ഉള്ളതിനാല്‍ കൊക്കക്കോളയും പെപ്സിയും നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ആഗസ്ത് 17 ബുധനാഴ്ച പരിഗണിക്കാനായി മാറ്റിവച്ചു.
ഇത് സംബന്ധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ചീഫ് ജസ്റിസ് രാജീവ് ഗുപ്ത,ജസ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
പാലക്കാട് പീപ്പിള്‍സ് ഫോറത്തിന് വേണ്ടി ദുര്‍ഗാപ്രസാദാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
ഇതിനിടെ പ്രവര്‍ത്തനുമതി സംബന്ധിച്ച് പെരുമാട്ടി പഞ്ചായത്തും കൊക്കോകോളയും തമ്മിലുള്ള കേസില്‍ കൊക്കോകോളക്ക് അനികൂലമായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ ഇതുവരെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. കൊക്കോകോളയെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതില്‍ മനപൂര്‍വം കാലതാമസം വരുത്തുകയാണെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications