ഹൈക്കോടതിയില്‍ ഒരു ലക്ഷത്തിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഹൈക്കോടതിയില്‍ 1,38,912 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഈ കാലയളവില്‍തന്നെ 23,371 സിവില്‍ കേസുകളും 21,739 ക്രിമിനല്‍ കേസുകളുമുള്‍പ്പെടെ 45,110 കേസുകള്‍ വിവിധ ജില്ലാ, സെഷന്‍സ് കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ട്. ഉപകോടതികളില്‍ 71,336 സിവില്‍ കേസുകളും 17,067 ക്രിമിനല്‍ കേസുകളുമടക്കം 88,433 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
1961ല്‍ രജിസ്റര്‍ ചെയ്ത കേസാണ് ജില്ലാ കോടതികളില്‍ വച്ച് ഏറ്റവും പഴക്കമുള്ളത്. ഹൈക്കോടതിയിലെ ഏറ്റവും പഴയ കേസ് 1984ല്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications