സിപിഎം സെക്രട്ടറിയേറ്റ് യോഗം ബുധനാഴ്ച മുതല്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഗസ്ത് 10 ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. വ്യാഴാഴ്ചയും യോഗം നടക്കും.
ആഗസ്ത് 17,18 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. അതിന്റെ മുന്നോടിയായി ആഗസ്ത് 16ന് വീണ്ടും സെക്രട്ടരിയേറ്റ് യോഗം ചേരും. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും സംഘടനാ പ്രശ്നങ്ങളുമാവുംചര്‍ച്ച ചെയ്യുക.
അടുത്തയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് സിപിഎം ജനറല്‍ സെക്രട്ടറിപ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരും എത്തുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലാവ്ലിന്‍ കേസിനെക്കുറിച്ചും അടുത്തയാഴ്ചത്തെ യോഗത്തിലാവും ചര്‍ച്ച ചെയ്യുകയെന്ന് അറിയുന്നു.












Click it and Unblock the Notifications