Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടിനെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തെ മാലിന്യമുക്തനഗരമായി ആഗസ്ത് 12 വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.

2004 ആഗസ്ത് മുതല്‍ നഗരത്തില്‍ നടപ്പാക്കിയ മാതൃകാ ഖരമാലിന്യസംസ്കരണ പരിപാലന പദ്ധതി പൂര്‍ണ്ണമാവുന്നതിന്റെ ഭാഗമായാണ് നഗരത്തെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുന്നത്. നഗരശുചീകരണം കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചുകൊണ്ടാണ് കോഴിക്കോട്ട് പദ്ധതി നടപ്പാക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാനാഞ്ചിറ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോടാണ് കോഴിക്കോടിനെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുക.

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്നും 250 രൂപ പിഴയീടാക്കുമെന്ന് മേയര്‍ പറഞ്ഞു. 30 മൈക്രോണ്‍സില്‍ താഴെ മാത്രം കനമുള്ള പ്ലാസ്റിക് ബാഗുകള്‍ നഗരത്തില്‍ നിരോധിച്ചതായും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+