Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: സഭയില്‍ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ആഗസ്ത് 10 ബുധനാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സപ്തംബറില്‍ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നോട്ടീസിനുളള മറുപടിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. വാര്‍ഡ് വിഭജ-നം സംബന്ധിച്ച് ഈ മാസത്തിനകം തന്നെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുമെങ്കിലും പിന്നീടും കാലാവധിയുള്ളവര്‍ കാലാവധി തീരുമ്പോള്‍ സ്ഥാനം കൈമാറിയാല്‍ മതിയെന്നും അതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചു. ഇതെത്തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കുണ്ടായത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിലവിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ നീക്കാന്‍ പുതിയ വോട്ടര്‍ പട്ടിക ഉണ്ടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിന് പുതിയതായി എന്യൂമറേഷന്‍ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൃത്യ സമയത്ത് നടത്തിയില്ലെങ്കില്‍ ഭരണം അഡ്മിനിസ്ട്രേറ്ററുടെ കീഴിലാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+