പുതിയ പഞ്ചായത്ത് സമിതികള്‍ ഒക്ടോബര്‍ 2ന്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഒക്ടോബര്‍ രണ്ടിന് സമിതികള്‍ അധികാരമേറ്റെടുത്തതു പോലെ ഇത്തവണയും ഒക്ടോബര്‍ രണ്ടിന് അധികാരമേറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തും. ഇത്തവണ ഒരു ഘട്ടമായി ഒരു ദിവസം കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കും.
28ന് മുമ്പുതന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞടുപ്പ് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ആഗസ്ത് 12ന് കളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം 22നും നടക്കും.
ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പൊലീസിനെ കൊണ്ടുവന്നിട്ടാണെങ്കിലും തിരഞ്ഞെടുപ്പ് ഒറ്റ ദിവസം കൊണ്ടു നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications