Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെപ്തംബറില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെപ്തംബര്‍ മാസത്തില്‍ ഏകഘട്ടമായിത്തന്നെ നടത്താന്‍ തീരുമാനമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സെപ്തംബര്‍ 27 ന് തിരഞ്ഞെടുപ്പു നടത്താനാകുമെന്നാണ് കരുതുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് പറഞ്ഞു. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും.

തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തില്‍ തന്നെ നടത്താനാണ് സര്‍ക്കാരിനു താല്‍പര്യമെന്ന് ആഗസ്ത് ഒന്‍പത് ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഈ സാങ്കേതിക തടസം മാറ്റാന്‍ നിയമഭേദഗതി കൊണ്ടുവരുന്നതാണ്. മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

കമ്മീഷന്റെ ആവശ്യപ്രകാരം ആവശ്യമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു ജോലികള്‍ക്ക് വിട്ടുതരാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആവശ്യമായ പൊലീസുകാരെ വിട്ടുകൊടുക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിജിപി രമണ്‍ ശ്രീവാസ്തവയും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ കളക്ടര്‍മാരുടെ യോഗം വിളിക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുന:ക്രമീകരിക്കുന്നതാണ്. ഇനി 153 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാപഞ്ചായത്തുകള്‍, 17 ഗ്രാമപഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ അതിര്‍ത്തി നിര്‍ണയിക്കാനുണ്ട്. ആഗസ്ത് 20നകം ഇതു പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും മോഹന്‍ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+