വിഴിഞ്ഞം പദ്ധതിയുമായി പ്രവാസികള്‍ സഹകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി സഹകരിക്കാന്‍ ജില്ലയിലെ പ്രവാസികള്‍ സന്നദ്ധരാണെന്ന് തിരുവനന്തപുരം ജില്ലാ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (ടെക്സാസ്) പ്രസിഡന്റ് കെ.കെ നാസര്‍ പറഞ്ഞു.
ജില്ലയുടെ വികസനത്തിനുതകുന്ന വിഴിഞ്ഞം പദ്ധതി നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവള മാതൃകയില്‍ നടപ്പാക്കണം. ജില്ലാവികസനത്തിനു വേണ്ടി ഏതു സര്‍ക്കാര്‍ പദ്ധതിയിലും മുതല്‍ മുടക്കാന്‍ വിദേശമലയാളികള്‍ തയ്യാറാണ്.
വിദേശജോലികള്‍ക്ക് പരിശീലനം നല്‍കാനായി സര്‍ക്കാര്‍ സഹരകണത്തോടുകൂടി ടെക്സാസ് സംസ്ഥാനത്ത് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും.കേരളത്തിലും വിദേശത്തുമുള്ള ഇന്ത്യാക്കാര്‍ക്ക് സഹായം നല്‍കാനായി ഒരു നിയമോപദേശക കമ്മറ്റി സ്ഥാപിക്കാനും ടെക്സാസ് ഉദ്ദേശിക്കുണ്ട്. എന്‍ആര്‍ഐക്കാര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു ഉപദേശകമ്മറ്റിയും ടെക്സാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസര്‍ പറഞ്ഞു.












Click it and Unblock the Notifications