Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്കവറി സുരക്ഷിതമായി തിരിച്ചെത്തി

കാലിഫോര്‍ണിയ: ഏഴ് ബഹിരാകാശ യാത്രികരുമായി നാസയുടെ ബഹിരാകാശ പേടകമായ ഡിസ്കവറി ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയിലെ കാലിഫോര്‍ണിയ എഡ്വേര്‍ഡ് വ്യോമ സേനാ താവളത്തില്‍ ആഗസ്ത് ഒന്‍പത് ചൊവ്വാഴ്ച അമേരിക്കന്‍ സമയം രാവിലെ 8.12 നാണ് ഡിസ്കവറി ഇറങ്ങിയത്.

കാലാവസ്ഥയുടെ വ്യതിയാനംമൂലം പലതവണ ലാന്റിംഗ് സെന്റര്‍ മാറേണ്ടി വന്ന ഡിസ്കവറി ഒടുവില്‍ എഡ്വേര്‍ഡ് വ്യോമ സേനാ താവളത്തില്‍ ഇറങ്ങുകയായിരുന്നു.

തിങ്കളാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ഇറങ്ങേണ്ടിയിരുന്ന ഡിസ്കവറി ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡിംഗ് പ്രതികൂല കാലാവസ്ഥ മൂലം മാറ്റുകയായിരുന്നു. ഫ്ലോറിഡയിലെ ആകാശം മേഘാവൃതമായി തുടര്‍ന്നതിനാല്‍ ഡിസ്ക്വറിയുടെ ലാന്റിംഗ് സെന്റര്‍ കാലിഫോര്‍ണിയയിലേക്ക് മാറ്റുകയായിരുന്നു. എഡ്വേര്‍ഡ് നാവികസേനാ താവളത്തില്‍ വിജയകരമായി ഇറങ്ങുന്ന 50ാ ാം ബഹിരാകാശ വാഹനമാണ് ഡിസ്കവറി.

പതിനഞ്ചു ദിവസം മുമ്പു വിക്ഷേപിക്കപ്പെട്ട ഡിസ്കവറി ഒന്‍പതു ദിവസം അന്തര്‍ദേശീയ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു.

ഒന്‍പത് ദിവസമാണ് ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര നിലയത്തില്‍ ചെലവഴിച്ചത്. ബഹിരാകാശ സ്റ്റേഷന്റെ ചിത്രങ്ങളും ഇവര്‍ എടുത്തു. 2002 ന് ശേഷം ആദ്യമായാണ് ഒരു ബഹിരാകാശ യാത്ര നടക്കുന്നത്.

2002 ജ-ൂലൈ 26 ന് കൊളംബിയ തകര്‍ന്ന് ഇന്ത്യക്കാരി കല്‍പ്പന ചാവ്ള അടക്കം ഏഴു പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു പേടകം ബഹിരാകാശത്തെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+