നാനാവതി: ഏജന്‍സി അന്വേഷണം നടത്തും
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഇനിയൊരു കമ്മിഷനെ നിയോഗിക്കില്ലെന്ന് പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി വ്യക്തമാക്കി. സിക്ക്വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിന്മേല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടരന്വേഷണം വേണമെന്ന് കമ്മിഷന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കേസുകളിന്മേല്‍ ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കും- പ്രണബ് മുക്കര്‍ജി പറഞ്ഞു.
അന്വേഷണം ഏത് ഏജന്‍സിക്ക് വിടണമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്- മുക്കര്‍ജി വ്യക്തമാക്കി.
അതിനിടെ കേന്ദ്രപ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലറുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ബുധനാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി രാജിക്കത്ത് രാഷ്ട്രപതിക്ക് വിട്ടിരുന്നു.












Click it and Unblock the Notifications