സിഖ് കൂട്ടക്കൊല: പ്രധാനമന്ത്രി മാപ്പുപറഞ്ഞു
ദില്ലി: 1984ലെ സിഖ് കൂട്ടക്കൊലക്ക് സര്‍ക്കാരിന്റെ പേരില്‍ പ്രധാനമന്ത്രി സിഖ് ജനതയോട് മാപ്പുപറഞ്ഞു. രാജ്യസഭയില്‍ നാനാവതി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അവിശ്വാസപ്രമേയചര്‍ച്ചക്കിടെയായിരുന്നു ഇത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും താനും മുന്‍പും മാപ്പുപറഞ്ഞിട്ടുണ്ടെന്നും ഇനിയും മാപ്പുപറയാന്‍ തനിക്ക് നാണക്കേടു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂതകാലം മാറ്റാനാവില്ല. എന്നാല്‍ ഒരു നല്ല ഭാവികാലത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാനാവും.
കഴിഞ്ഞ 21 വര്‍ഷങ്ങളായി സിഖ് കൂട്ടക്കൊലയുടെ പേരു പറഞ്ഞ് യുവജനതയെ മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. സിഖുകാര്‍ക്ക് ആത്മാഭിമാനവും സുരക്ഷിതവുമായി ജീവിതം ഉറപ്പുവരുത്താന്‍ ആവുന്നതെല്ലാം ചെയ്യും. കൂട്ടക്കൊലയെക്കുറിച്ചുള്ള കേസ് ഏകാംഗകമ്മീഷനെക്കൊണ്ട് അന്വേഷിപ്പിക്കും. പ്രശ്നപരിഹാരത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട എല്ലാവരേയും വെളിച്ചത്തു കൊണ്ടുവരും.
ഇന്ദിരാഗാന്ധിയുടെ വധം ഒരു ദേശീയദുരന്തമായിരുന്നു. അതുപൊലെയുളള ഒരു ദേശീയ ദുരന്തം തന്നെയാണ് 4000 പേരുടെ ജീവനപഹരിച്ച സിഖ് കൂട്ടക്കൊലയെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications