നാനാവതി: രാജ്യസഭയില്‍ അവിശ്വാസപ്രമേയചര്‍ച്ച തുടങ്ങി
ദില്ലി: രാജ്യസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി, നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടു സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു.
ചോദ്യോത്തരവേള റദ്ദാക്കി റിപ്പോര്‍ട്ടിന്മേലുള്ള അവിശ്വസപ്രമേയം ചര്‍ച്ച ചെയ്യാന്‍ തനിക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് സഭ ചേര്‍ന്നയുടനെ രാജ്യസഭാ അധ്യക്ഷന്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് അറിയിച്ചു. 168-ാം വകുപ്പുപ്രകാരം പ്രമേയം ചര്‍ച്ചക്ക് എടുക്കുകയാണെന്നും ചര്‍ച്ചക്കവസാനം വോട്ടെടുപ്പുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
ബിജെപി നേതാവ് രാജ്നാഥ് സിംഗാണ് അവിശ്വാസപ്രമേയചര്‍ച്ച ആരംഭിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാജ്യസഭയിലുണ്ട്.
ആഗസ്ത് 10 ബുധനാഴ്ച ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications