Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയുടെ പത്തിന കര്‍മപരിപാടി നിയമസഭ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാന വികസനത്തിനായി രാഷ്ട്രപതി നിര്‍ദേശിച്ച 10 ഇന കര്‍മപരിപാടികളെക്കുറിച്ച് നിയമസഭ ആഗസ്ത് 11 വ്യാഴാഴ്ച ചര്‍ച്ച ചെയ്യും.

ഉച്ചക്കു രണ്ടുമണി മുതല്‍ നാലു മണി വരെയാണ് ചര്‍ച്ചകള്‍ നടക്കുക. പദ്ധതിയെപ്പറ്റി വിവിധ നേതാക്കള്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വ്യക്തമാക്കും. പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതിനെ പറ്റിയും ചര്‍ച്ചകള്‍ നടക്കും.

കേരള സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് രാഷ്ട്രപതി വികസനത്തിനായി പത്തിന കര്‍മപരിപാടികള്‍ നിര്‍ദേശിച്ചത്. രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.

കാര്‍ഷിക, പാരമ്പര്യ വ്യവസായ മേഖലകളെ രാഷ്ട്രപതി അവഗണിച്ചതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവും ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+