Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഏറ്റവും വലിയ അഴിമതി പാര്‍ട്ടി: രമേശ്

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സിപിഎമ്മിന്റെ 5000 കോടിയുടെ ആസ്തി എവിടെ നിന്നു വന്നുവെന്നതിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ചൈതന്യയാത്രയ്ക്കു മലപ്പുറത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് തന്നെ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാന്‍ നോക്കുന്നതെന്ന് രമേശ് പറഞ്ഞു.

ചൈതന്യയാത്ര കോണ്‍ഗ്രസിന്റെ മാത്രമല്ല, യുഡിഎഫിന്റെ ഒത്തൊരുമിച്ചുള്ള മുന്നേറ്റമാണെന്നും എല്ലാ യുഡിഎഫ് ഘടകകക്ഷികളും യാത്രയില്‍ ആവേശപൂര്‍വം പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+