സിവില്‍ സപ്ലൈസ് അഴിമതി: ജുഡീഷ്യല്‍ അന്വേഷണം നടത്തും
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
കോര്‍പ്പറേഷനില്‍ വിജിലന്‍സ് ഐജി ആയിരിക്കെ പുലികേശി ഐപിഎസ് മോശമായി പ്രവര്‍ത്തിച്ചിരുന്നു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ പുലികേശി ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ബോധ്യമായതിനാലാണ് താന്‍ മന്ത്രിയായ ഉടനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുലികേശിയെ മാറ്റിയത്.
കോര്‍പ്പറേഷനിലെ അഴിമതികളെ പറ്റി വിജിലന്‍സ് അന്വേഷണവും നടത്തും. പുലികേശിയുടെ കാലത്ത് കോര്‍പ്പറേഷനില്‍ സാധനങ്ങള്‍ വാങ്ങിയതിനെക്കുറിച്ചും അന്വേഷണം നടത്തും.
സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications