Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരനെ തോല്പിക്കാന്‍ ഗൗരിയമ്മ നിര്‍ദേശം നല്‍കി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എം. സുധീരനെ തോല്‍പ്പിക്കാന്‍ കൃഷിമന്ത്രിയും ജെഎസ്എസ് നേതാവുമായ ഗൗരിയമ്മ നീക്കം നടത്തിയിരുന്നുവെന്ന് ജെഎസ്എസ് നിര്‍വാഹക സമിതി അംഗമായിരുന്ന കെ. ജി പുരുഷോത്തമന്‍ ആരോപിച്ചു.

കരിമണല്‍ ലോബിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സുധീരനെതിരെ വോട്ട് ചെയ്യാന്‍ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് പുരുഷോത്തമന്‍ പറഞ്ഞു. മുസ്ലീം ലീഗ് നേതൃത്വവും ഗൗരിയമ്മയും ഇതിനായി ധാരണയിലെത്തിയിരുന്നുവെന്നും പുരുഷോത്തമന്‍ ആരോപിച്ചു.

കരിമണല്‍ ലോബിക്കെതിരെ നീങ്ങിയ സുധീരന്‍ വീണ്ടും എംപിയായാല്‍ ഖനനത്തെ എതിര്‍ക്കുമെന്ന ഭയത്താലാണ് ഈ നീക്കം നടന്നത്. അരൂര്‍ മണ്ഡലം ഒഴികെയുള്ള സ്ഥലങ്ങളില്‍ അപരനായി മത്സരിച്ച സുധീരനു വോട്ട് ചെയ്യാനും അരൂരില്‍ മാത്രം വി.എം സുധീരന് വോട്ടു ചെയ്യാനുമാണ് ഗൗരിയമ്മ നിര്‍ദേശം നല്‍കിയത്. അരൂര്‍ മണ്ഡലത്തില്‍ സുധീരന് വോട്ടുകുറഞ്ഞാല്‍ ഭാവിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മയ്ക്ക് ദോഷം ചെയ്യുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്- പുരുഷോത്തമന്‍ പറഞ്ഞു.

ജെഎസ്എസില്‍ നിന്ന് രാജിവെച്ച പുരുഷോത്തമനും കൂട്ടരും 13 ന് പെരുമ്പാവൂരില്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+