Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ക്ക് 300 രൂപ ഇടക്കാലാശ്വാസം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജ-ീവനക്കാര്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ പ്രതിമാസം 300 രൂപ വീതം ഇടക്കാലാശ്വാസമായി ലഭിക്കും. ബുധനാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പെന്‍ഷന്‍കാര്‍ക്ക് 175 രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്ക് 100 രൂപയും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 120 രൂപയും ഇടക്കാലാശ്വാസമായി ലഭിക്കും. കണ്ടിന്‍ജ-ന്‍സി പെന്‍ഷന്‍കാര്‍ക്ക് 30 രൂപ വീതവും ഇടക്കാലാശ്വാസം നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി വക്കം പുരുഷോത്തമനുംമാണ് തീരുമാനങ്ങള്‍ അറിയിച്ചത്.

ഇടക്കാലാശ്വാസത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കില്ല. സപ്തംബറില്‍ നല്‍കുന്ന ശമ്പളത്തോടൊപ്പം ഇടക്കാലാശ്വാസവും ലഭിക്കും. ഇതിന്റെ പ്രയോജനം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും ലഭിക്കും.

ഇതിനു മുമ്പ് 1983ലും 1995ലും മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണത്തിന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിച്ചിട്ടുള്ളത്. 4,90,525 ജീവനക്കാര്‍ക്കാണ് ഇടക്കാലാശ്വാസം ലഭിക്കുക. 3.25 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇടക്കാലാശ്വാസം ലഭിക്കും. ഇടക്കാലാശ്വാസം പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 255 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+