വി.സി കബീര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: വി.സി. കബീര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ആഗസ്ത് 11 വ്യാഴാഴ്ച അദ്ദേഹം സ്പീക്കര്‍ക്കു കൈമാറി. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായാണ് കബീറിന്റെ രാജി.
എല്‍ഡിഎഫ് സഖ്യകക്ഷിയായ കോണ്‍ഗ്രസ് എസിന്റെ സ്ഥാനാര്‍ത്ഥിയായി ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കബീര്‍ കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ഇപ്പോഴത്തെ നിയമസഭയിലെ ഏക കോണ്‍ഗ്രസ് എസ് അംഗമായിരുന്നു കബീര്‍. അഞ്ച് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് എസില്‍ തുടരുന്നതു കൊണ്ട് കാര്യമില്ലെന്നു പറഞ്ഞ് കബീര്‍ കോണ്‍ഗ്രസ് എസ് വിട്ടിരുന്നു. എംഎല്‍എ സ്ഥാനം താന്‍ രാജി വച്ചേക്കുമെന്നും കബീര്‍ കുറച്ചുദിവസം മുന്‍പ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് എസിലെ ഒരു വിഭാഗം മൂന്നാഴ്ച മുന്‍പ് എന്‍സിപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടി പിളര്‍ന്നിരുന്നു. എന്‍സിപിയും കോണ്‍ഗ്രസ് എസും എല്‍ഡിഎഫ് സഖ്യകക്ഷികളായിത്തന്നെ തുടരും.


Click it and Unblock the Notifications