രാജി ഇടതുപക്ഷത്തോടുളള പ്രതിബദ്ധത കാരണം: കബീര്‍
തിരുവനന്തപുരം: ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് എംഎല്‍ എ സ്ഥാനം രാജിവച്ചതെന്ന് വി.സി കബീര്‍. രാജിക്കത്തു നല്‍കിയതിനു ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്ത് 19ന് കോട്ടയത്ത് നടക്കുന്ന ലയന സമ്മേളനത്തില്‍ താനും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നും കബീര്‍ വെളിപ്പെടുത്തി.
രാജി തികച്ചു വ്യക്തിപരമാണ്. ഇടതു മുന്നണിയുമായി യാതൊരു ഭിന്നതയുമില്ല. കോണ്‍ഗ്രസ് എസ് അംഗമായി പ്രവര്‍ത്തിച്ചതിനാലാണ് എല്‍ഡിഎഫിലൂടെ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് എസില്‍ നിന്നും രാജി വച്ചതോടെ ഇടതുമുന്നണിയിലെ സ്ഥാനവും തനിക്ക് നഷ്ടമായി.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി കോണ്‍ഗ്രസില്‍ ലയിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായിക്കഴിഞ്ഞു. കോണ്‍ഗ്രസ് എസിന് ഇനി വലിയ സാധ്യതകള്‍ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് എസില്‍ നിന്നുള്ള രാജി പാര്‍ട്ടി അധ്യക്ഷന്‍ കടന്നപ്പള്ളി രാമചന്ദ്രന് നല്‍കിയതായും കബീര്‍ അറിയിച്ചു.












Click it and Unblock the Notifications