എന്‍സിഐ എംഎല്‍എമാര്‍ തിരിച്ചുവരും: തങ്കച്ചന്‍
മലപ്പുറം: ചൈതന്യയാത്ര അവസാനിക്കുമ്പോഴേക്കും എന്‍സിഐയിലേക്കു പോയ ചില എംഎല്‍എമാര്‍ തിരിച്ചു വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിട്ട് എന്‍സിഐയിലേക്കു പോയ ചില എംഎല്‍എമാരുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ചൈതന്യയാത്ര അവസാനിക്കുമ്പോഴേക്കും കക്ഷിബന്ധങ്ങളില്‍ മാറ്റമുണ്ടാകും. അത് ഇപ്പോള്‍ തുറന്നുപറയാനാവില്ല.
തങ്ങളുമായി രാഷ്ട്രീയ, കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications