Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശ് കൗരവപക്ഷത്തെ ശിഖണ്ഡി: എന്‍സിഐ

കാസര്‍ഗോഡ്: ഉമ്മന്‍ചാണ്ടി നേതൃത്വം വഹിക്കുന്ന കൗരവപക്ഷത്ത് നിന്ന് യുദ്ധം ചെയ്യുന്ന ശിഖണ്ഡിയാണ് രമേശ് ചെന്നിത്തലയെന്ന നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.കരുണാകരനെ ശിഖണ്ഡിയെന്നു വിളിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസ്താവനക്ക് കരുണാകരനോട് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ ചൈതന്യയാത്രയുമായി മുന്നോട്ടുപോകാന്‍ രമേശിനെ അനുവദിക്കില്ല. ദേശീയരാഷ്ട്രീയത്തില്‍ പോലും ഭീഷ്മാചാര്യര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കരുണാകരനെ ശിഖണ്ഡിയെന്നു ചെന്നിത്തല വിളിച്ചത് നന്ദികേടും സംസ്കാരശൂന്യതയുമാണ്. സ്വന്തം മകനെ വളര്‍ത്താനുള്ള സ്വാര്‍ത്ഥതയാണ് കോണ്‍ഗ്രസിലെ പിളര്‍പ്പിന് കാരണമെന്നാണ് ചെന്നിത്തല പറഞ്ഞത്. സ്വന്തം മകനെ വളര്‍ത്താനാണ് ശ്രമിച്ചതെങ്കില്‍ രമേശ് ഇത്രയും വളരില്ലായിരുന്നു.

ലീഡറെ വിട്ടശേഷം ചെന്നിത്തലഹിമാലയത്തോളം വളര്‍ന്നുവെന്നത് ശരിയാണ്. കണിച്ചുകുളങ്ങര കൊലപാതകക്കേസിലെ പങ്ക് വ്യക്തമായ ശേഷം ജനങ്ങള്‍ രമേശ് ചെന്നിത്തലയെ രമേശ് ഹിമാലയത്തല എന്നാണ് വിളിക്കുന്നതെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+