സമരം: വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റ്
തിരുവനന്തപുരം: ആഗസ്ത് 10 ബുധനാഴ്ച തുടങ്ങിയ സ്വകാര്യ ബസ് സമരത്തെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക നിയന്ത്രണങ്ങളില്ലാതെ സ്വകാര്യ വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
താത്കാലിക പെര്‍മിറ്റിനായി സ്വകാര്യ വാഹനഉടമകള്‍ക്ക് ആര്‍ടി ഓഫീസുകളെ സമീപിക്കാമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതിനിടെ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ കൂടി സ്വകാര്യ ബസ്സുകള്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് അറിയിച്ചു. ബുധനാഴ്ച ഈ ജില്ലകളില്‍ ബസുകള്‍ ഓടിയിരുന്നു.












Click it and Unblock the Notifications