ആയുര്‍വേദകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നിയമം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ടൂറിസംമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ആയുര്‍വേദ ചികില്‍സ ലഭ്യമാക്കാനാണ് ഇത്.
ആയുര്‍വേദത്തെ പരിപോഷിപ്പിക്കുന്ന ടൂറിസം നയമാകും സര്‍ക്കാര്‍ സ്വീകരിക്കുക. വിനോദസഞ്ചാരികള്‍ക്ക് നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ആയുര്‍വേദത്തിന്റെ പേരിലുള്ള കബളിപ്പിക്കല്‍ അനുവദിക്കുകയുമില്ല. ടൂറിസത്തിന്റെ മറവില്‍ ചില ആയുര്‍വേദ കേന്ദ്രങ്ങളും മസാജിങ്ങ് സെന്ററുകളും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയെ കര്‍ശനമായി നേരിടും.
ആയുര്‍വേദ കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം ആരോഗ്യവകുപ്പിനു കീഴെ നടന്നുവരുന്നതായും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications