പാകിസ്ഥാന്‍ ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആഗസ്ത് 11 വ്യാഴാഴ്ച യുദ്ധങ്ങള്‍ക്കുപയോഗിക്കാവുന്ന ആണവശേഷിയുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. ബാബര്‍ എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് 500 കിലോമീറ്റര്‍ വരെ പോകാനുള്ള ശേഷിയുണ്ട്.
മിസൈല്‍ പരീക്ഷണം വിജയമായതായി പാക് സൈനികകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.ഈ മിസൈല്‍ പരീക്ഷണത്തോടെ ക്രൂയിസ് മിസൈല്‍ വികസിപ്പിക്കാന്‍ ശേഷിയുള്ള ഏതാനും രാജ്യങ്ങളുടെ കൂട്ടത്തില്‍ പാകിസ്ഥാനും സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് പാക് സൈനികവൃത്തങ്ങള്‍ അവകാശപ്പെട്ടു. ഏതു സ്ഥലത്തു നിന്നാണ് മിസൈല്‍ പരിക്ഷിച്ചതെന്ന കാര്യം പാകിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ല.
മിസൈല്‍ പരീക്ഷണങ്ങളെ കുറിച്ച് പരസ്പരം മുന്‍കൂട്ടി അറിയിക്കണമെന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ധാരണയില്‍ ക്രൂയിസ് മിസൈല്‍ ഉള്‍പ്പെടുന്നില്ലെന്നതിനാല്‍ ഈ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications