Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയകോളജില്‍ സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ല: കോടതി

ദില്ലി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളെല്ലാം അതാതു കോളജുകള്‍ക്ക് എടുക്കാവുന്നതാണെന്നും കോടതി വിധിച്ചു.

എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജ് പ്രവേശത്തിന് പ്രവേശനപരീക്ഷ നടത്തണമെന്നും കോടതി ഉത്തവുണ്ട്.

ന്യൂനപക്ഷകോളജുകളില്‍ നിശ്ചിതശതമാനം സീറ്റില്‍ ആ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രവേശനം നല്‍കാവുന്നതാണെന്നും കോടതി വിധിച്ചു. മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇത്തരം കോളജുകളില്‍ പ്രവേശനം നല്‍കാം. എന്നാല്‍ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു മാത്രമെ ഇങ്ങനെ ചെയ്യാവൂ.

എന്‍ആര്‍ഐ ക്വാട്ട 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്നു ശേഖരികുന്ന തുക പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി ഉപയോഗിക്കണം.

സ്വാശ്രയ കോളജ് പ്രവേശനഫീസ് സംബന്ധിച്ച് അതാതു കോളജുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ അഴിമതികള്‍ തടയാന്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം.

കോളജുകളിലെ ഫീസ് ഘടനയും പ്രവേശനടപടികളും നിയന്ത്രിക്കാന്‍ രണ്ടു കമ്മറ്റികളെ നിയമിക്കണമെന്ന മുന്‍വിധി ആവര്‍ത്തിച്ച കോടതി പുതിയ നിയമം നിലവില്‍ വരുന്നതുവരെയുള്ള താല്‍ക്കാലിക നടപടികളാണ് ഇവയെന്നും പറഞ്ഞു.

ജസ്റിസ് ആര്‍. സി ലാഹോട്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+