സ്വാശ്രയകോളജ് :വിധി ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്ഐ
ന്യൂഡല്‍ഹി: സ്വാശ്രയ പ്രഫഷണല്‍ കോളജ-് ഫീസ് സംബന്ധിച്ച സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്ര നിയമമാണ് ഇത് മറികടക്കാനുള്ള ഏകപോംവഴിയെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ. രാഗേഷ് പറഞ്ഞു.
സുപ്രീംകോടതിയില്‍ അനുകൂല വിധി ഉണ്ടാകുമെന്ന കേരള സര്‍ക്കാരിന്റെ പ്രചരണം തെറ്റാണെന്ന് തെളിഞ്ഞു. അതിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. വ്യാജ പ്രചരണം നടത്തി മാനേജ്മെന്റുകളെ സഹായിക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്. കേരളം ഉള്‍പ്പടെയുള്ള സര്‍ക്കാരുകളെടുത്ത നിലപാടാണ് ഈ വിധിക്ക് കാരണം. വിദ്യാഭ്യാസ ഫീസ് സര്‍ക്കാരിന് നിശ്ചയിക്കാനാവില്ലെന്ന വിധി അംഗീകരിക്കാനാവില്ല. ദേശീയ തലത്തില്‍ നിയമം ഉണ്ടാക്കുകയാണ് വേണ്ടത്.
നേരത്തെയുള്ള 11 അംഗ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേരളം ഉണ്ടാക്കിയ ബില്ലില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റി വ്യക്തമായ ഒന്നുമില്ലെന്നും രാഗേഷ് പറഞ്ഞു.
സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ലെന്ന് ആഗസ്ത് 12 വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications