ലോക്സഭയില്‍ നിന്നും രാജിവക്കില്ല:ടൈറ്റ്ലര്‍
ചെന്നൈ: ലോക്സഭയില്‍ നിന്നും രാജി വയ്ക്കില്ലെന്ന് മുന്‍കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെക്കാനെത്തിയ അദ്ദേഹം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു.
ലോക്സഭയില്‍ നിന്നും രാജി വയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ലാ, ധാര്‍മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അന്വേഷണം നേരിടുമ്പോള്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല.
തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാവണമെന്നാണ് ആഗ്രഹം. അപ്പോഴേ സത്യവസ്ഥ തെളിയൂ.
മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ജനസേവനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications