കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ല:മന്ത്രി ശക്തന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ശക്തന്‍. പണിമുടക്കു നേരിടാന്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതി കുറക്കുക, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ ആഗസ്ത് 10 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. ബസ് സമരം ഒഴിവാക്കാന്‍ സര്‍ക്കാരുമായി ബസുടമകള്‍ നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ധനനികുതിയെക്കുറിച്ച് വിശദമായ പഠനത്തിനു ശേഷം മാത്രമെ തീരുമാനമെടുക്കാനാവൂയെന്നാണ് സര്‍ക്കാര്‍ നിലപാട്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

അതേ സമയം സ്വകാര്യബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ യാത്രാക്ലേശം കൂടുതല്‍ ദുസ്സഹമായി. കെഎസ്ആര്‍ടിസി ബസ്സില്ലാത്ത പലയിടത്തും സമാന്തര സര്‍വീസുകാര്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X