കൊക്കക്കോള കമ്പനിക്ക് സുപ്രീംകോടതി നോട്ടീസ്
ദില്ലി: കൊക്കക്കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പെരുമാട്ടി ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി പ്ലാച്ചിമടയിലെ കോള കമ്പനിക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു. ജസ്റിസ് അരിജിത് പസായത്, ജസ്റിസ് ബി.എന്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദൈനംദിന ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൂഗര്‍ഭ ജലം പ്രതിദിനം അഞ്ച് ലക്ഷം ലിറ്ററോളം കോള കമ്പനി ഊറ്റിയെടുക്കുന്നതുകൊണ്ട് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയും ലൈന്‍സന്‍സ് നല്‍കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടും ഹൈക്കോടതി കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications