സ്വാശ്രയ കോളജ് വിധി കേരളത്തെ ബാധിക്കില്ല: മന്ത്രി
തിരുവനന്തപുരം: സ്വാശ്രയ പ്രഫഷണല്‍ കോളജ് പ്രവേശന, ഫീസ് പ്രശ്നങ്ങളില്‍ സുപ്രീം കോടതിയുടെ ഭരണ ഘടനാ ബഞ്ച് വിധി കേരളത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സുപ്രീം കോടതി വിധി അടുത്ത അധ്യയന വര്‍ഷത്തേക്കാണെന്നാണ് മനസ്സിലായിട്ടുള്ളത്.. ഈ വര്‍ഷം പ്രഫഷണല്‍ കോളജ് പ്രവേശനം സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത കൊല്ലം ഇതു സംബന്ധിച്ച കേന്ദ്ര നിയമം വരും. ഇതോടെ വിധിയെ മറികടക്കാനാകും.
കേന്ദ്ര നിയമത്തിന്റെ പകര്‍പ്പിപ്പോള്‍ സംസ്ഥാനങ്ങളുടെ പരിഗണനയിലാണ്. വിവിധ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചാല്‍ പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്കാകും. സുപ്രീം കോടതിയുടെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പ്രതികരിക്കാനാകൂവെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ വിധി ബാധിക്കില്ലെന്ന പ്രാഥമിക സൂചനയാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജിലേക്കുള്ള പ്രവേശന കൗണ്‍സില്‍ പൂര്‍ത്തിയായതാണ് ഇതിന് കാരണം. കൗണ്‍സിലിങ്ങ് സമയത്ത് സമ്മതിച്ച ഫീസ് മാത്രമെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ നല്‍കേണ്ടതുള്ളൂവെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications