Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്കു കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരക്കേറിയ ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളാ-ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ എയര്‍ലൈന്‍സിനോടും ആവശ്യപ്പെടാന്‍ കേന്ദ്രവ്യോമയാനവകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി ധനമന്ത്രി വക്കം പുരുഷോത്തമന്‍നിയമസഭയില്‍ അറിയിച്ചു. എം.എം ഹസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ എയര്‍ക്രാഫ്റ്റുകളുടെ തകരാറു പരിഹരിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ക്കു മറുപടി നല്‍കാനുള്ള സംവിധാനവും എയര്‍പോര്‍ട്ടുകളില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്.

സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ എയര്‍ ലൈന്‍ കമ്പനി തുടങ്ങുകയെന്ന പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്കം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+