ഗാന്ധിജി നിയമസഭയില്‍ നേരിട്ടെത്തി
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാജിക് ഓഫ് റീജനറേഷന്‍ എന്ന തന്റെ പുതിയ പരിപാടി നിയമസഭയില്‍ അവതരിപ്പിച്ചു. ഗാന്ധിജിയുടെ മുഴുകായ പ്രതിമയ്കക്ക് ജീവന്‍ പകരുന്ന നിലയിലാണ് വൈകിട്ട് 6.45-ന് പരിപാടി തുടങ്ങിയത്.
സ്റേജില്‍ വച്ചിരിക്കുന്നത് ഗാന്ധിജിയുടെ പ്രതിമ തന്നെയാണെന്ന് പ്രതിമയെ സ്പര്‍ശിച്ച് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന്, കാലിക പ്രധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് മജീഷ്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്, ഒരു തിരശീലയ്ക്കപ്പുറം നിന്ന് ഗാന്ധിജി മറുപടി നല്‍കി. തിരശീലയ്ക്കപ്പുറം നിന്ന് സംസാരിച്ച ഗാന്ധിജി പിന്നീട് നേരിട്ട് തന്നെ സാമാജികര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നിലയിലാണ് മുതുകാട് പരിപാടി അവതരിപ്പിച്ചത്.
പ്രകടനത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതുകാടിനെ പൊന്നാടഅണിയിച്ച് ആദരിച്ചു.സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉപഹാരം സമ്മാനിചു.












Click it and Unblock the Notifications