ചുമട്ടുതൊഴിലാളി ക്ഷേമനിധി വ്യാപിപ്പിക്കും
തിരുവനന്തപുരം:ചുമട്ടുതൊഴിലാളി ക്ഷേമനിധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍വകുപ്പുമന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.
ഇപ്പോള്‍ മൂന്നുവ്യത്യസ്ത സ്കീമുകളാണ് ചുമട്ടുതൊഴിലാളികള്‍ക്കുള്ളത്. ക്ഷേമനിധിയിലേക്ക് അടക്കേണ്ട തുക നല്‍കാത്തതു മൂലം ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് വീണ്ടും അംഗത്വം നല്‍കും. തൊഴിലാളികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്താനാകുമോയെന്നറിയിക്കാന്‍ ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ക്ഷേമനിധി അംഗത്വമുളളവര്‍ക്ക് മാസം 250 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. അപകടങ്ങളില്‍ പെട്ട് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേമനിധിയില്‍ നിന്നും10,000 രൂപയുടെ സഹായം ലഭിക്കുന്നുണ്ട്.
യന്ത്രവല്‍ക്കരണം മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. തൊഴിലാളികള്‍ വഹിക്കുന്ന ഭാരം 50 കിലോയില്‍ കൂടുതലായാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications